രണ്ട് പെൺമക്കളുമായി ഭർത്താവിനെ ഉപേക്ഷിച്ച് യുവതിയുടെ ഒളിച്ചോട്ടം? പോയത് അവിവാഹിതനായ യുവാവിന് ഒപ്പം

കാസർകോട് : രണ്ട് പെണ്‍മക്കളെയും കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ 32കാരിയെയും 11ഉം ഒന്നരയും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളെയുമാണ് വെള്ളിയാഴ്ച രാവിലെ 10.30 മണി മുതല്‍ ഭർതൃവീട്ടില്‍ നിന്ന് കാണാതായത്. പരിചയക്കാരനായ യുവാവിന്റെ കൂടെ നാട്ടുവിട്ടു എന്ന ഭർത്താവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.

ബേക്കലിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. അന്വേഷണത്തിലാണ് വിവാഹിതനായ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി പോയതായി സംശയം തോന്നിയത്. തുടർന്ന് ഭർത്താവ് പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ അനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇവർ ആദൂർ വഴി കർണാടക അതിർത്തിയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.

യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാവിന്റെ ഫോണ്‍ ഇടയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ ഇവരെ കണ്ടെത്താനാകും എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!