സ്‌കൂട്ടറില്‍ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട് : സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാലോളി കൂരിക്കണ്ടി അബ്ദുല്‍സലാം ആണ് മരിച്ചത്. 

അബ്ദുല്‍ സലാമും സുഹൃത്തും ബാലുശ്ശേരിയില്‍ നിന്നും സ്വദേശമായ പാലോളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക് വരികയായിരുന്ന അരമന ബസ്സാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!