ന്യൂഡൽഹി : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം.തുടർച്ചയായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ സാം പിത്രോഡ പദവി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണിപ്പോള്‍ സാം പിത്രോദയെ വീണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവർ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോഡയുടെ പരാമർശം വിവാദമായിരുന്നു. കൂടാതെ പിന്തുടർച്ചാസ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് പിത്രോഡ നടത്തിയ പരാമർശങ്ങളും വിവാദമായി മാറിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു രാജി.
സാം പിത്രോദയ്ക്ക് പുനർനിയമനം നൽകി കോൺഗ്രസ്..ഇന്ത്യൻ ഓവർസീസ് ചെയർമാനായി വീണ്ടും നിയമിച്ചു
