അടിമാലി : ആയിരമേക്കറിന് സമീപം വാഹനാപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അടിമാലി കുമളി ദേശിയപാതയില്‍ അടിമാലി ആയിരമേക്കറിന് സമീപം വാഹനാപകടം ഉണ്ടായത്.
അടിമാലി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍ നിന്ന മരത്തില്‍ ഇടിച്ച ശേഷമാണ് കാര്‍ താഴേക്ക് പതിച്ചത്.
അപകടത്തില്‍ കാര്‍ ഡ്രൈവര്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിൽ നിന്നും ഡ്രൈവറെ പുറത്തെത്തിച്ചു. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു.
