കണ്ണൂർ : കെ സുധാകരൻ മത്സരിക്കുമോ എന്ന് അറിയില്ലെന്നും ഹൈക്കമാൻഡ് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരുകൾ പറയാൻ തനിക്ക് അധികാരമില്ല. കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എം പി മാർ മത്സരിക്കുമോ എന്ന ചോദ്യത്തിനു എല്ലാം ഹൈക്കമാൻഡ് പറയും എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
കെ സുധാകരൻ ഉയർത്തിയ കലാപത്തെ മറികടക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതിരോധമാണ് ഒടുവിൽ തകർന്നത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, ഡൽഹിയിലും കണ്ണൂരിലുമായി നടത്തിയ നാടകീയ നീക്കങ്ങളും കോൺഗ്രസ് രാഷ്ട്രീയത്തെ കലുഷിതമാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹൈക്കമാൻഡ് നിലപാട് തിരുത്തിയത്.
‘കെ സുധാകരൻ മത്സരിക്കുമോ എന്നറിയില്ല; സണ്ണി ജോസഫ്…
