ന്യൂഡല്‍ഹി: ജീവന് അപകടപ്പെടുത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്ന വിഡിയോ വൈറല്‍. പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസില്‍ കയറിയായിരുന്നു സാഹസിക റീല്‍സ് ചിത്രീകരണം.
ടെറസില്‍ നിന്ന് യുവാവിന്റെ ഒറ്റകൈയില്‍ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീല്‍സ് ചിത്രീകരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിഡിയോ ചിത്രീകരിച്ചത്. ഒരു സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയാ യിരുന്നു റീല്‍സ് ചിത്രീകരിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്.
കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. വിഡിയോ വൈറലായതോടെ യുവതിക്കും യുവാവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജീവന് അപകടപ്പെടുത്തി റീല്‍സ് ചിത്രീകരിച്ച ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലും ആവശ്യം ശക്തമാണ്.