അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച് മകൾക്ക് ദാരുണാന്ത്യം; സംഭവം കറുകച്ചാലിൽ

കറുകച്ചാൽ : അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ചു, മകൾക്ക് ദാരുണാന്ത്യം.  കറുകച്ചാലിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.

കറുകച്ചാൽ കൂത്രപ്പള്ളിയിൽ തട്ടാരടിയിൽ ജോർജിന്റെ ഭാര്യ ജോളിയും, മകൾ നോയൽ ജോർജ്ജും (23) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.

ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.

കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം. പോലീസ് കേസെടുത്ത് ക്രെയിൻ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!