രാജ്യവിരുദ്ധ പരാമർശം…അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡൽഹി : എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ദല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ്‌ കുമാര്‍ സക്‌സേന.

2010 ഒക്‌ടോബര്‍ 21ന് ‘ആസാദി ദ ഓണ്‍ലി വേ’ എന്ന ബാനറില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പരിപാടിയില്‍ അരുന്ധതി പ്രേകാപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.

കശ്മീരുമായി ബന്ധപ്പെട്ടാണ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ സൂചിപ്പിച്ചത് . 2010 ഒക്‌ടോബർ 28ന് കശ്‌മീരിലെ സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് എഫ്ഐആർ.

കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നുമാണ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. കാശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണ കേസിലുള്‍പ്പെട്ടിരുന്ന ദല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ ഗീലാനി എന്നിവരും കേസില്‍ പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!