തെരഞ്ഞെടുപ്പില്‍ കേരളത്തിന് മുന്നില്‍ മൂന്ന് ഓപ്ഷനുകള്‍: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഏപ്രില്‍ 9ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.

ഒന്നാമത്തത് ഒരു ക്യൂബ മാതൃകയിലുള്ള പൊളിഞ്ഞു കിടക്കുന്ന മാര്‍ക്‌സിസ്റ്റ് സമ്പദ്‌വ്യവസ്ഥ. കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടക്കുന്നത് അതാണ്.

രണ്ടാമത്തേത് വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ച, എണ്ണക്കമ്പനികളുടെ തകര്‍ച്ച ഇതൊക്കെ സമ്മാനിച്ച കോണ്‍ഗ്രസ് ഭരണം. ഇന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ അവിടത്തെ ഉപമുഖ്യമന്ത്രി പറയുന്നത് വികസനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്.

മൂന്നാമത്തെ ഓപ്ഷന്‍ 12 വര്‍ഷം മുമ്പ് ഇന്ത്യയില്‍ മാറ്റം കൊണ്ടുവന്ന നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം. അതിന്റെ കേരള പതിപ്പാണ് വികസിത കേരളം. നാടിന്റെ ദിശയും ദശയും തീരുമാനിക്കുന്ന നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നത് എല്‍ഡിഎഫ് ആണോ യുഡിഎഫ് ആണോ അതോ എന്‍ഡിഎ ആണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കേണ്ട സമയമാണ്.

70 വര്‍ഷം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും അതിനൊപ്പം ബിജെപി എന്‍ഡിഎയും ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപി എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട് ഞങ്ങള്‍ക്കൊരവസരം തന്നാല്‍ വികസിത കേരളം സാധ്യമാക്കും.

കേരളത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിനും നല്ലഭാവി സൃഷ്ടിക്കാനുമുള്ള ഒരു കാഴ്ചപ്പാടാണ് ബിജെപി പുറത്തിറക്കിയ മാര്‍ഗ്ഗരേഖ. ബിജെപി നേതാക്കളും എന്‍ഡിഎ ഘടകകക്ഷിനേതാക്കളും ഒരുമിച്ചിരുന്നാണ് ഈ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. അഞ്ച് അടിസ്ഥാന തൂണുകളാണ് മാര്‍ഗ്ഗരേഖയുടെ പ്രത്യേകത.

നിക്ഷേപവും തൊഴില്‍ വിപ്ളവവും, താങ്ങാവുന്ന രീതിയില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വിസിപ്പിക്കുന്ന ആധുനിക കേരളം സൃഷ്ടിക്കല്‍, സാമ്പത്തിഭദ്രതയും സ്വയം പര്യാപ്തയും സൃഷ്ടിക്കുക,
വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന സമുദ്രതീര സംരക്ഷണം, മുല്ലപ്പെരിയാര്‍ വിഷയം, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയവയ്ക്ക് ശാശ്വതമായ പരിഹാരം സൃഷ്ടിക്കുക എന്നിവയാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നടന്ന പത്ര സമ്മേളത്തില്‍ വികസിത കേരളം മാര്‍ഗ്ഗരേഖയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ.എന്‍ രാധാകൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2014-17 ല്‍ കേന്ദ്ര ഗവണ്‍മെന്റ് തന്ന ഓഫറാണ് കേരളത്തിന് എയിംസ് അനുവദിക്കാമെന്നത്. പക്ഷേ ഇന്നുവരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തിട്ടില്ല. പിന്നെങ്ങനെ എയിംസ് വരും. സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ ആരോഗ്യ രംഗം മെച്ചപ്പെടണമെന്ന് ആഗ്രഹമില്ല. ഒരുമാസം മുമ്പ് ബിജെപി സംസ്ഥാന ഘടകം മുന്‍കൈ എടുത്ത് കൊല്ലം ഇഎസ്‌ഐ ആശുപത്രിയെ ആധുനിക  അധ്യാപന ഗവേഷണ കോളേജാക്കാന്‍ 550 കോടിയുടെ പദ്ധതി നല്‍കിയപ്പോള്‍ അതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എഫ്‌സിആര്‍എയെക്കുറിച്ച് കേരളത്തില്‍ ആശങ്കയുണ്ടെന്നും അവരുമായി ചര്‍ച്ചനടത്തി അവരുടെ സംശയങ്ങള്‍ ദുരീകരിച്ചതിനുശേഷം ബില്‍ പാസ്സാക്കാവൂ എന്നും ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!