വീടിന് തീപിടിച്ചു; കുട്ടികളടക്കം 5 പേർ വെന്ത് മരിച്ചു

ഹാജിപൂർ : വീടിന് തീപിടിച്ച് ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു .

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ട് നിലയുള്ള വീടിനാണ് തീപിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നു. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീട്ടിലുണ്ടായിരുന്ന ഫോം ക്യൂബുകൾക്ക് തീപിടിച്ചതാണ് അപകടത്തിൻ തീവ്രത വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!