ആഗോള മാധ്യമ സാമ്രാജ്യത്തിന്റെ ഉടമ റൂപർട്ട് മർഡോക്കിന് 93ആം വയസ്സിൽ അഞ്ചാം വിവാഹം; വധു റഷ്യൻ വംശജയായ 67കാരി എലീന സുക്കോവാ

കാലിഫോർണിയ : മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് 93-ാം വയസ്സില്‍ വിവാഹിതനായി. 67 കാരി റിട്ടയേർഡ് മറൈൻ ബയോളജിസ്റ്റ് എലീന സുക്കോവയെയാണ് റൂപർട്ട് മർഡോക്ക് വിവാഹം ചെയ്തത്. കാലിഫോർണിയയിലെ ഫാംഹൗസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. മർഡോക്കിൻ്റെ അഞ്ചാം വിവാഹമാണ് ഇത്.

നേരത്തെ പോലീസ് ഓഫീസർ ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം 2023 ഏപ്രിലില്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ മർഡോക്ക് സുക്കോവയുമായി ഡേറ്റിംഗ് നടത്തുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ അഭ്യുഹങ്ങള്‍ ശരിവച്ചുകൊണ്ടാണിപ്പോള്‍ ഇരുവരും വിവാഹംചെയ്തത്.67-കാരിയായ എലീന മോസ്കോ സ്വദേശിനിയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്.

മർഡോക്കിന്റെറെ മൂന്നാം ഭാര്യ വെൻഡി ഡാങ്ങ് വഴിയാണ് മർഡോക്കും എലീനയും കണ്ടുമുട്ടുന്നത്. ലോസ് ആഞ്ജലീസില്‍ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ റിസർച്ച്‌ യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.

മർഡോക്ക് ആദ്യം വിവാഹം കഴിച്ചത് ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡൻ്റായ പട്രീഷ്യ ബുക്കറെയാണ്. 1960 കളുടെ അവസാനത്തില്‍ ഇരുവരും വിവാഹമോചിതരായി. 1999-ല്‍ വിവാഹമോചനം നേടുന്നതിന് മുമ്ബ് അദ്ദേഹവും പത്ര റിപ്പോർട്ടറായ അന്ന ടോർവും 30 വർഷത്തിലേറെ ഒരുമിച്ചായിരുന്നു. വെൻഡി ഡെംഗുമായുള്ള അദ്ദേഹത്തിൻ്റെ മൂന്നാം വിവാഹം 2013-ല്‍ അവസാനിച്ചു.

റോളിംഗ് സ്റ്റോണ്‍സിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ ദീർഘകാല പങ്കാളിയായ മോഡല്‍ ജെറി ഹാളുമായുള്ള മർഡോക്കിൻ്റെ നാലാമത്തെ വിവാഹം. ഓസ്‌ട്രേലിയൻ വംശജനായ മർഡോക്കിൻ്റെ മാധ്യമ സാമ്രാജ്യം ദി വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്‌സ് ന്യൂസ്, തുടങ്ങിയവ ഉള്‍പ്പെടുന്നു, ഏകദേശം 20 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള തൻ്റെ ആഗോള മാധ്യമ സാമ്രാജ്യത്തിൻ്റെ നിയന്ത്രണം കഴിഞ്ഞ നവംബറില്‍ മർഡോക്ക് മകൻ ലാച്‌ലന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!