വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യം… മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്…

തിരുവനനന്തപുരം: വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യമോഡലുകൾ എന്നിവരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കനാണ് ഉത്തരവ്. ഡിജിപിക്കും , ഡ്രഗ്‌സ് കൺട്രോളർക്കും മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദ്ദേശം നൽകിയത്.

നിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരുന്നു.

നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്നത് ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കാനും ഇവ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!