പാമ്പാടി : മീനടത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുന്നു. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിനെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായത്.
രാവിലെ പത്ത് മണിയോടെ അനീഷ് വീട്ടിൽ നിന്നും പുറത്തേക്ക് പോയി. തുടർന്ന് തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെ തോട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ദിവസങ്ങളായി തിരച്ചിൽ നടത്തിയത്.
സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ വിവരം അറിയിക്കുവാൻ താത്പര്യപ്പെടുന്നു.
മീനടത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്താനായില്ല; കഴിഞ്ഞ നാല് ദിവസമായി അന്വേഷണം തുടരുന്നു
