വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 69.50 രൂപയാണ് കുറവാണ് ഉണ്ടായിരിക്കുന്നത്. സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില ഇന്ന് മുതൽ ഡൽഹിയിൽ 1,676 രൂപയാണ്.

വിവിധ ഇടങ്ങളിലെ പുതുക്കിയ നിരക്ക് (ബ്രാക്കറ്റിൽ പഴയ നിരക്ക്):

ഡൽഹി: ₹ 1,676 (1745)

കൊൽക്കത്ത: ₹ 1,787 (1859)

മുംബൈ: ₹ 1,629 (1689.50)

ചെന്നൈ: ₹ 1,840 (1911)

ഇത് തുടർച്ചയായ മൂന്നാം മാസമാണ് വിലയിൽ കുറവ് ഉണ്ടാകുന്നത്.ഒരു മാസം മുമ്പ്, മെയ് 1 ന്, എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില യൂണിറ്റിന് 19 രൂപ കുറച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില അന്ന് ഡൽഹിയിൽ 1745.50 രൂപയായിരുന്നു. നേരത്തെ ഏപ്രിലിൽ 30.50 രൂപയും കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!