‘എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ … അമിത് ഷാ

ന്യൂഡൽഹി : എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുമെന്നാണ് അമിത്ഷാ വ്യക്തമാക്കിയത്. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

ഞങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുന്‍പ്് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തി നിയമങ്ങളില്‍ പൊതുവായ നിയമ സംവിധാനം കൊണ്ടുവരല്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!