വാണിയംപാറയിൽ ബസ് കാത്തു നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്; 22കാരൻ കസ്റ്റഡിയിൽ

തൃശൂർ: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് അപകടം. അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖിനെ രക്ഷിക്കാനായില്ല.

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ തൃശൂർ സ്വദേശി അമൽ (22)നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!