ന്യൂഡല്‍ഹി: പാകിസ്ഥാന്‍ നേതാവ് ഫവാദ് ഹുസൈന്‍ തന്റെ പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പിതാവിനും ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം വോട്ട് ചെയ്തതിന് ശേഷമുള്ള പ്രതികരണം രേഖപ്പെടുത്തിയ പോസ്റ്റാണ് പാക് നേതാവ് റീട്വീറ്റ് ചെയ്തത്. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരെയാണ് വോട്ട് ചെയ്തത് എന്നാണ് കെജരിവാള്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം തന്റെ രാജ്യത്തെ ദാരിദ്ര്യാവസ്ഥയിലാണ് ഫവാദ് ഹുസൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രാപ്തരാണ്. പാകിസ്ഥാന്റെ സ്ഥിതി ഇപ്പോള്‍ വളരെ മോശമാണ്, അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പരിപാലിക്കണമെന്നുമാണ് മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് നമ്മുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് അരവിന്ദ് കെജരിവാള്‍ ജാമ്യത്തിലിറങ്ങിയത്. കെജരിവാള്‍ തന്റെ പിതാവിനും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് രാജ്യതലസ്ഥാനത്ത് ഇന്ന് വോട്ട് ചെയ്തത്.
സമാധാനവും ഐക്യവും വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികളെ പരാജയപ്പെടുത്തട്ടെയെ ന്നായിരുന്നു കെജരിവാളിന്റെ പോസ്റ്റ് പങ്കുവെച്ച് ഫവാദ് ഹുസൈന്‍ ചൗധരി പറഞ്ഞത്.
