കോട്ടയം: എംസി റോഡില്‍ പള്ളത്ത് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ അഭിഭാഷക മരിച്ചു.
കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ലത്തീഫിന്റെ മകള്‍ ഫര്‍ഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡില്‍ പള്ളത്തായി രുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലായിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം ഫര്‍ഹാന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ ഇവര്‍ അല്‍പനേരം റോഡില്‍ തന്നെ കിടന്നു. ഇതുവഴി എത്തിയ മൂന്ന് യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്‌കാരം പിന്നീട്.
കോട്ടയം ലീഗല്‍ തോട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ഫര്‍ഹാന. മുന്‍ ലീഗല്‍ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, എംജി സര്‍വ്വകലാശാല യൂണിയന്‍ അംഗം, ലീഗല്‍ തോട്ട് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.