പാമ്പാടി : ദേശീയപാതയിൽ വെള്ളൂരിൽ പച്ചക്കറി കയറ്റിവന്ന പിക്കപ്പിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.
രാവിലെ പത്തുമണിയോടെ അണ്ണാടിവയൽ സാൻജോസ് ഹോസ്റ്റലിന് സമീപമായിരുന്നു അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരൻ കോത്തല സ്വദേശി കെ. സുനോജിന് (40) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തു നിന്നും ദിശതെറ്റിച്ച് വന്ന പിക്കപ്പ് വാൻ കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിന് പിന്നാലെ സഞ്ചരിച്ചിരുന്ന പൊൻകുന്നം SHO ഡിലീഷ് T യും സംഘവുമാണ് അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
പാമ്പാടി വെള്ളൂരിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് കോത്തല സ്വദേശിക്ക് പരിക്കേറ്റു
