പെൺവാണിഭ റാക്കറ്റിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും; ഇതുവരെ അറസ്റ്റ് ചെയ്തത് 21 പേരെ

ചിമ്പു(അരുണാചൽ പ്രദേശ്): അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിൽ പങ്കുള്ള സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെയും രക്ഷപ്പെടുത്തിയ തായി  അരുണാചൽ പൊലീസ് അറിയിച്ചു.

അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്നു.

ഹോട്ടലുകളിൽ നടന്ന റെയ്ഡിൽ പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ട 10 പേരാണ് അറസ്റ്റിലായത്. 11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. അറസ്റ്റിലായ 21 പേരിൽ 8 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെട്ട പെൺവാണിഭ സംഘം ചിമ്പുവെന്ന പ്രദേശത്ത് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത് . രക്ഷപ്പെടുത്തിയ പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!