റീശ് കോര്‍എപ്പിസ്‌കോപ്പാ
ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് 
ഇനി ‘മലങ്കര മല്‍പ്പാന്‍’

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയും, മുന്‍ വൈദീക സെമിനാരി പ്രിന്‍സിപ്പലും ഇപ്പോള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സഭാ വക്താവുമായി സേവനമനുഷ്ഠിക്കുന്ന ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ‘മലങ്കര മല്‍പ്പാന്‍’  സ്ഥാനം നല്കി.

മലങ്കര സഭയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ‘റീശ് കോര്‍എപ്പിസ്‌കോപ്പാ’ എന്ന സ്ഥാനം നല്‍കി വാഴിച്ചതിനോടനു ബന്ധിച്ചാണ് മലങ്കര മല്‍പ്പാന്‍ സ്ഥാനവും നല്കിയത്.

മലങ്കര സഭയുടെ ആരാധനകളും പ്രാര്‍ത്ഥനകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ നേതൃത്വം നല്കുകയും, സുറിയാനി ഭാഷ വൈദീക വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കുകയും ചെയ്ത മല്‍പ്പാന്മാരുടെ നിരകളില്‍ വര്‍ത്തമാനകാല പ്രതിനിധിയാണ് ഫാ. ഡോ. ജോണ്‍സ്  ഏബ്രഹാം.

സുറിയാനി ഭാഷാ പണ്ഡിതനായ അദ്ദേഹം, സുറിയാനി പിതാക്കന്മാരെക്കുറിച്ചും ആരാധനാ – ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും ഗവേഷണം നടത്തി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചു. പാമ്പാക്കുട സെന്റ് ജോണ്‍സ് എഫേസോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഇന്നലെ വി. കുര്‍ബാന മദ്ധ്യേയാണ് ശുശ്രൂഷകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!