256 ദിവസം കൊണ്ട് നിക്ഷേപിച്ചപണം ഇരട്ടിയായി അക്കൗണ്ടിൽ കിട്ടും; ഓൺലൈൻ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്

തൃശൂര്‍ : മൈ ക്ലബ് ട്രേഡ്സ് ( MCT ) എന്ന ഓൺലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.

ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണർ ആർ. മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എ എം യാസിൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രതിയായ പ്രവീൺ മോഹൻ. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!