ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു

കോട്ടയം : ഗുരുവായൂർ – മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ – 16328) സംഭവം.
ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെ യാണ് പാമ്പ് കടിച്ചത്.

ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്.

10 മിനുട്ടോളാം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടിരുന്നു.

തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!