പള്ളിക്കത്തോട് : തകർന്നു കിടക്കുന്ന അരുവിക്കുഴി – നെടുമാവ് റോഡിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടത്തി പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തി. പഞ്ചായത്ത് അധ്യക്ഷൻ സതീഷ് ചന്ദ്രൻ മാസ്റ്റർ നേതൃത്വം നൽകി.
2019 ൽ കേന്ദ്ര സർക്കാരിന്റെ ഗ്രാമീൺ സടക്ക് യോജനയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടും റോഡ് ടെൻഡർ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇതിനെ തുടർന്ന് 2024 ൽ പുതിയ എസ്റ്റിമേറ്റ് എടുക്കുകയും 38 ലക്ഷം രൂപ അധികമായി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് പരിഹരിച്ച് എത്രയും വേഗം ഈ റോഡിന്റെ പണി പൂർത്തീകരിക്കണമെന്ന് സതീഷ് ചന്ദ്രൻ മാസ്റ്റർ പറഞ്ഞു
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ നെടുമാവിൽ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മുക്കാലി, കദളിമറ്റം തുടങ്ങിയ സ്ഥലങ്ങളിലൂടെ അരുവിക്കുഴിയിൽ എത്തിച്ചേർന്ന പദയാത്രയെ ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി അഭിസംബോധന ചെയ്തു.
ബിജെപി വാഴൂർ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ഐ ജി, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, സംസ്ഥാന സമിതി അംഗം കെ കെ വിപിനചന്ദ്രൻ, കൂരോപ്പട BJP പ്രസിഡൻ്റ് വർഗ്ഗീസ് , പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിപിൻ സുകുമാർ, എം കെ ശിവദാസ്, ഹരികുമാർ, റ്റി ബി ബിനു, എം എ അജയകുമാർ, Adv ശ്രീ മുരുകൻ ,വീണാ ലാൽ, സന്ധ്യ അജികുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തകർന്ന് കിടക്കുന്ന നെടുമാവ് – അരുവിക്കുഴി റോഡ് നന്നാക്കുന്നതിന് ഭരണാനുമതി നൽകുക, ബിജെപി പ്രതിക്ഷേധ പദയാത്ര നടത്തി
