പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ. ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗിക പീഡനം ഉണ്ടായത് 14 കാരി പെൺകുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു
തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ചുമത്തിയാണ് അറസ്റ്റ്. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; രണ്ടു പേർ അറസ്റ്റിൽ
