ഇടുക്കി : ചേറ്റുകുഴിയിൽ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും കമ്പത്തു നിന്നും കട്ടപ്പനയിലേക്ക് പോയ കെഎസ്ആർടിസി ബസ്സും കൂട്ടിയിടിക്കുക യായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ യായിരുന്നു അപകടം.
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കമ്പംമെട്ട് തങ്കച്ചൻക്കട സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ പാലാ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കമ്പംമെട്ട് അച്ചക്കട സ്വദേശികളായ ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ എബി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
