ശാരദയുടെ വിശ്വാസത്തിനു മുന്നിൽ വയസും ആരോഗ്യവും വഴിമാറി;
ശബരിമലയിലെത്തിയത് നാല്പത്താറു തവണ

ശബരിമല:  വാർധക്യം മലകയറാനൊരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് ശാരദ മാളികപ്പുറം.

മറ്റാരുടെയും ആശ്രയമില്ലാതെ അടിയുറച്ച സ്വാമിഭക്തിയിൽ മീനമാസച്ചൂടിനെ
വകവയ്ക്കാതെ ശബരിമല സന്നിധാന ത്തെത്തിയ ശാരദ മുത്തശ്ശി മറ്റുള്ള
ഭക്തന്മാർക്കെല്ലാം അതിശയമായി.

വയസ്സ് എൺപത്തഞ്ചായി. മലകയറ്റം ഇത് നാല്പത്താറാമത്തെ വർഷം. ഒരാളും കൂട്ടിനുവേണ്ട. കയ്യിലൊരു ഊന്നുവടിയും കൂട്ടിന് അയ്യപ്പനുമുണ്ടെങ്കിൽ ധൈര്യമായി
ഇനിയും മലചവിട്ടുമെന്നു പറയുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി
ഇടപ്പാവൂർ സ്വദേശിനിയായ ഈ മാളികപ്പുറം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!