വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കൊല്ലം മുൻസിഫ് കോടതിയുടെ അടിയന്തിര നോട്ടീസ്…

കൊല്ലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കൊല്ലം മുൻസിഫ് കോടതിയുടെ അടിയന്തിര നോട്ടീസ്.

2015ൽ തെരഞ്ഞെടുക്കപ്പെട്ട യോഗം ഭാരവാഹികളുടെ കാലാവധി 2020ൽ അവസാനിച്ചെന്നും ഇവർക്ക് അധികാരത്തിൽ തുടരാൻ നിയമപരമായ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി യോഗം അംഗം പി.എസ് രാജീവ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് എതിർകക്ഷികൾ.

ഭാരവാഹികൾ യോഗത്തിന്റെ ഫണ്ടുകളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് വിലക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിലവിലെ ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്നാണ് ഹർജിക്കാരന്റെ വാദം.

റിസീവർ ഭരണം ഏർപ്പെടുത്തണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹർജി പരിഗണിച്ച കോടതി എതിർകക്ഷികളായ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം തേടിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!