പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും: NDA സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും, സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും. ശിരോമണി അകാലിദളും ബിജെപിയും ഒരുമിച്ച് മുന്നോട്ടു പോകും. ഇത് ബിജെപി പ്രവർത്തകർക്ക് വലിയ സന്തോഷമുള്ള ദിവസമെന്ന് അമിത് ഷാ വ്യക്തമാക്കി.

NDA യുടെ ഏറ്റവും പഴയ സഖ്യ കക്ഷി തിരിച്ച് എത്തിയിരിക്കുന്നു. ശിരോമണി അകാലിദൾ ഉണ്ടെങ്കിലേ NDA പൂർണമാകൂ. ഒരുമിച്ച് ഒറ്റകെട്ടായി മുന്നോട്ടു പോകും.

നിരവധി തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് മത്സരിച്ചു. ജയിച്ചു, പരാജയപ്പെട്ടു. പക്ഷെ ബന്ധം ശക്‌തം. പഞ്ചാബിനെ ലഹരി മുക്‌തമാക്കുക പ്രധാന ലക്ഷ്യം. ആം ആദ്മി പാർട്ടിയും, കോൺഗ്രസ്സും പഞ്ചാബിൽ ഒന്നും ചെയ്തില്ല.

2029 ഡിസംബർ 31 ഓടെ പഞ്ചാബിനെ ലഹരി മുക്തമാക്കും. NDA വിജയിച്ചാൽ മുഖ്യമന്ത്രി ശിരോമണി അകാലിദളിൽ നിന്ന്. പഞ്ചാബിൽ NDA സർക്കാർ രൂപീകരിക്കും. അഴിമതി തുടച്ചു നീക്കുമെന്നും അമിത് ഷാ പറഞ്ഞു.

സുഖ്ബീര്‍ സിങ് ബാദല്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും അമിത് ഷാ സൂചന നൽകി. വികസിത് പഞ്ചാബ് എന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിന്‍ നബീന്‍ പറഞ്ഞു.

ഇത് ഒരു രാഷ്ട്രീയ സഖ്യം മാത്രമല്ല, പഞ്ചാബിന്റെ വികാരങ്ങൾ ഉൾകൊള്ളുന്ന സഖ്യമെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. പഞ്ചാബിനെ രക്ഷിക്കാൻ വേണ്ടി വീണ്ടും ഒന്നിക്കുന്നു.പഞ്ചാബിൽ കഴിഞ്ഞ 10 വർഷമായി ഗുണ്ട രാജ്, ലഹരി കടത്തു ഒക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!