ഘോഷയാത്രയിലെ ഡിജെ ശബ്ദം ദുരന്തമായി; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു…

മുദിയാരി(യു പി): ഘോഷയാത്രയ്ക്കിടെ ഡിജെയിൽനിന്നുള്ള അതിശക്തമായ ശബ്ദം 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുത്തെന്ന് കുടുംബത്തിന്റെ ആരോപണം.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് ദാരുണ സംഭവം. ഡിജെ ഘടിപ്പിച്ച ട്രക്ക് വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് വീട്ടിലുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആവശ്യം അവഗണിച്ച് വാഹനം വീടിനു മുന്നിൽ നിർത്തി ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചെന്നാണ് ആരോപണം.

സംഭവസമയത്ത് കുഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഡിജെയുടെ അതിശക്തമായ ശബ്ദം കേട്ടുണ്ടായ ഹൃദയസ്തംഭനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഘോഷയാത്ര യിൽ ഉപയോഗിച്ച ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!