മള്ളിയൂരിൽ മണ്ഡലം മകരവിളക്ക് മഹോത്സവത്തിനും ഗണേശ സംഗീതോത്സവത്തിനും സമാരംഭം

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തിരി തെളിഞ്ഞു. സംഗീതവും ഭക്തിയും ഇതൾ വിരിയുന്ന ഗണേശ സംഗീതോത്സവത്തിനും ഇന്നലെ അരങ്ങുണർന്നു.
ശ്രുതി മധുരമായ ആലാപനത്താൽ ശ്രദ്ധേയരായ തൃശൂർ ബ്രദേഴ്സിന്റെ  -ശ്രീകൃഷ്ണ മോഹൻ & രാം കുമാർ മോഹൻ – കച്ചേരിയോടെ സംഗീത സന്ധ്യയ്ക്ക് തുടക്കമായി.

ദീപാരാധനയ്ക്കുശേഷം മള്ളിയൂർ സംഗീത മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.

വയലിൻ: തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗം: കോട്ടയം ജി സന്തോഷ് കുമാർ, ഘടം : തൃപ്പൂണിത്തറ എൻ രാധാകൃഷ്ണൻ എന്നിവർ അകമ്പടിയേകി.

മണ്ഡല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി പുലർച്ചെ 4 30ന് ക്ഷേത്ര നട തുറക്കും. പ്രത്യേക വഴിപാടുകളും പൂജകളും മഹോത്സവത്തിന്റെ ഭാഗമായി നടക്കും.

അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനും  വിശ്രമിക്കുന്നതിനും വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, മെഡിക്കൽ എയ്ഡ്, ഇവ ക്ഷേത്രത്തിൽ ലഭ്യമാണ്.

സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തർക്കായി രാവിലെ  7 മുതൽ രാത്രി 11 വരെ അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും അപ്പം അരവണ പ്രസാദ കൗണ്ടറും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!