പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമെന്ന് മന്ത്രി അനൂപ് ജേക്കബ്…

തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമാണെന്ന് മന്ത്രി അനൂപ് ജേക്കബ്.

രാജ്യത്തെ ഭക്ഷ്യ ഭദ്രതയെ ബാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് എഥനോൾ ഉദ്പാദനത്തിന് ഉപയോഗിക്കുമെന്ന് പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് സൂക്ഷിക്കാൻ മതിയായ സംവിധാനം ഒരുക്കുകയാണ് വേണ്ടത്. ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം തീരുമാനമെടുക്കരുതെന്ന് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

എഥനോളിന്റെ അളവ് കൂട്ടുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!