കോട്ടയം : നാളെ (ചൊവ്വാഴ്ച) ചന്ദ്രഗ്രഹണം ആയതിനാൽ പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ വൈകിട്ടുള്ള നടതുറപ്പ്, പൂജകൾ, ദീപാരാധന, തൂലികാർച്ചന എന്നിവ 6.47 മണിക്ക് ശേഷമേ ആരംഭിക്കു എന്ന് ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി അറിയിച്ചു. രാവിലത്തെ പൂജകൾ പതിവ് സമയത്ത് നടക്കും.
പനച്ചിക്കാട് നാളെ വൈകിട്ട് നടതുറപ്പ് ചന്ദ്രഗ്രഹണത്തിന് ശേഷം
