കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. തൃക്കടവൂർ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്.
കൊല്ലം ടി.കെ.എം കോളജിലെ എൻജിനീയറിങ് വിദ്യാർഥിനിയാണ് ഗോപിക. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടി അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.