ഹൗസ്സ് ബോട്ടിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ : 4 SIGHTS എന്ന ഹൗസ്സ് ബോട്ടിൽ വിനോദയാത്ര ചെയ്തുവന്ന സഞ്ചാരികളെ 13/01/2025 ന് രാത്രിയിൽ കൈനകരി വടക്ക് വില്ലേജിൽ ഉമ്പിക്കാരംചിറ ഭാഗത്ത് കെട്ടിയിട്ടിരുന്ന സമയത്ത് ഹൌസ് ബോട്ടിലെ സഞ്ചാരികളെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടു ഇതേ ബോട്ടിലെ ജീവനക്കാരായ അനീഷും, ഉടമയായ പ്രജിത്ത് ലാലും മറ്റു പ്രതികളും ചേർന്ന് ഇരുമ്പ് പട്ട, വാൾ തുടങ്ങിയ മാരക ആയുധങ്ങളുമായി കയറിവന്ന് ഭീഷണിപ്പെടുത്തുകയും വാളുകൊണ്ട് വെട്ടി തലയ്ക്കും കൈക്കും ഗുരുതര മുറിവ് ഉണ്ടാകുകയും ചെയ്തു.

ശേഷം മൈസൂരിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളായ കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33) . കൈനകരി തോട്ടുവാത്തല മുറിയിൽ വട്ടത്തറ പറമ്പ് വീട്ടിൽ പ്രദീപ് (32) , കൈനകരി തോട്ടുവാത്തല മുറിയിൽ പടിഞ്ഞാറേ മാടത്താനി വീട്ടിൽ ആർ. സുജിത് (32) എന്നിവരെ അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ നിർദ്ധേശാനുസരണം പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആനന്ദബാബു കെ.ബി ,എസ്.ഐ ബിജുകുട്ടൻ, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ ടോണി വർഗീസ് , ഷാൻകുമാർ , സനീഷ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊലപാതകം അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എട്ട് പേരെ നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!