പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ കോഴ്സുകൾ

കോട്ടയം : കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയിൽ സൗജന്യ നൈപുണ്യ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ എന്നീ കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം.

18 മുതൽ 45 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. പൂർണമായും സൗജന്യമായ ഈ കോഴ്സുകൾ പാമ്പാടി പി.ടി.എം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്ഥിതി ചെയുന്ന അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചായിരിക്കും നടക്കുക.  കോഴ്സ് വിജയകരമായി പൂർത്തീകയാക്കുന്നവർക്ക് കേന്ദ്ര ഏജൻസിയായ നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

ഓഫീസ് അസിസ്റ്റന്റ് കോഴ്സിന് എസ്.എസ്.എൽ.സി യാണ് യോഗ്യത. സോഫ്റ്റ്‌വെയർ പ്രോഗ്രാമർ കോഴ്സിന് +2 പാസ്സായിരിക്കണം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ 3 മണിവരെയാണ് ക്ലാസുകൾ.

പരിശീലനത്തിൽ പങ്കെടുക്കാനായി മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച ആധാർ കാർഡുമായി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. 

ഒരാൾക്ക് ഒരു കോഴ്സിലേക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി  https://link.asapcsp.in/pmkvyktm എന്ന ലിങ്ക് സന്ദർശിക്കുക
വിശദവിവരങ്ങൾക്ക് : 8921636122, 8289810279

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!