മാവേലിക്കര : കേരളത്തിലെ ആദ്യ സ്‌കൂൾ കേന്ദ്രീകൃത ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് റോബോട്ടിക്‌സ് പരിശീലന കേന്ദ്രം വെട്ടിയാർ ടി.എം.വർഗീസ് മെമ്മോറിയൽ ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
യു.എ.ഇ ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്‌സിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാൻ ജോർജ് അലക്സാണ്ടർ അധ്യക്ഷനായി. തഴക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി അധ്യക്ഷൻ എസ്.അനിരുദ്ധൻ, ഗ്രാമ പഞ്ചായത്ത് അംഗം രമ്യ സുനിൽ, പി.ടി.എ പ്രസിഡൻ്റ് രവീന്ദ്രൻ എ.ടി, ഓമന, സ്കൂൾ പ്രഥമ അധ്യാപിക ഷീജ യു, ജോൺസൺ കീപ്പള്ളിൽ, ബേനസീർ.ആർ എന്നിവർ സംസാരിച്ചു.
അനു കാർത്തിക് റോബോട്ടിക്‌സ് ആന്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻററിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
