ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീര്‍ ആണ് വിഡി സതീശൻ, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന് എപി അബ്ദുള്ളക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി.

കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും. ബിജെപി ജയിക്കുമെന്ന തോന്നൽ ഇപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. അതിനാലാണ് അവര്‍ പിഡിപിയുമായും എസ്‍ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇരുകൂട്ടരും ഡീലുണ്ടാക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത എന്തെന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് പുതിയ കേരള അമീര്‍ ഉണ്ടായിരിക്കുകയാണെന്നും അതാണ് വിഡി സതീശനെന്നും എപി അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!