സിംബാബ്‌വെയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര…

ടി20 പരമ്പരയ്ക്കു പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. രണ്ടാം ഏകദിനത്തിൽ 121 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. 329 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 48.5 ഓവറിൽ 207 റൺസിന് ഓൾഔട്ടായി. സിംബാബ്വെയ്ക്കായി മോഡെസ്റ്റർ മൂപചിക്വ 49 റൺസും ചിപ്പോ മുഗേരി-തിരിപാനോ 46 റൺസും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!