നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശി

കോട്ടയം  : ബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി കുമരകം സ്വദേശി ആദിത്യ ബൈജു.

കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ എന്നിങ്ങനെ രണ്ട് താരങ്ങൾക്കാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. മുൻപ് ഹൈദ്രബാദിൽ നടന്ന ബി.സി.സി.ഐ വിനു മങ്കാട് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുത്ത 16 അംഗ കേരള ടീമിലും ആദിത്യ പങ്കെടുത്ത് താരമായിരുന്നു.

കുമരകം വടക്കുംകര വാർഡ്- 4ൽ ജ്യോതിർഭവൻ വീട്ടിൽ ബൈജു സ്മിത ദമ്പതികളുടെ മകനാണ് ആദിത്യ. നിലവിൽ തിരുവനന്തപുരം ലവ് ഓൾ അക്കാദമിയിൽ കോച്ച് കാർത്തികിന്റെയും , എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ ചെന്നൈയിൽ മുൻ ഓസ്ട്രേലിയൻ താരം മെഗ്രാത്തിന്റെയും കീഴിലാണ് ആദിത്യ പരിശീലനം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!