തൃശൂരില്‍ എയിംസ് വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെത്തന്നെ കൊണ്ടുവരും’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി : എയിംസ് കേരളത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് യോജിച്ച സ്ഥലം തൃശൂരാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ബിജെപി എംപി ആയതിനാല്‍ എയിംസ് തൃശൂരില്‍ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെത്തന്നെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സുരേഷ്ഗോപി.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ ഒൻപതുസ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു. ഇതില്‍ തൃശൂരിനെ ഒഴിവാക്കിയതാണ് സുരേഷ്ഗോപിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. സാമ്പത്തിക അടിസ്ഥാനത്തിലാണെങ്കില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും എയിംസ് വിഷയം വിശദീകരിച്ച്‌ താൻ മടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ കായിക മേളയ്ക്കിടെ പന്തല്‍ തകർന്ന സംഭവത്തില്‍ സംഘാടകരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. രാജ്യം ഒളിംപിക്സിന് തയാറെടുക്കുമ്പോ ഴാണ് ഈ അനാസ്ഥയുണ്ടായതെന്നാ യിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് സംസ്ഥാന സർക്കാർ എയിംസിന്സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ പത്തുസ്ഥലങ്ങളില്‍ എവിടെയെങ്കിലും ഒരിടത്ത് എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. അനുയാേജ്യമെന്ന് കേന്ദ്രം പറയുന്ന സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!