യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുവപ്പു ഷാൾ അണിയിക്കാൻ സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെ ശ്രമം

ന്യൂദൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുവപ്പു ഷാൾ അണിയിക്കാൻ സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെ ശ്രമം.

എന്നാൽ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞു മാറി. കുറച്ചു കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാൻ എന്ന് ബ്രിട്ടാസ് മറുപടി നൽകുന്നുമുണ്ട്.

ഈ സംഭവത്തെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം രംഗത്തെത്തി. ‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി ഇളിഭ്യനാവുന്നത്! അണ്ണാ ഡിഎംകെ എംപിയിൽ നിന്ന് അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’എന്ന് വിടി ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിനിടെ എംപിമാരായ ജോൺ ബ്രിട്ടാസും അടൂർ പ്രകാശും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രിട്ടാസ് അണിയിക്കാൻ ശ്രമിച്ച ചുവപ്പു ഷാൾ നിരസിച്ച അടൂർ പ്രകാശ്, ബ്രിട്ടാസിനു തന്നെ അത് അണിയിക്കുകയും ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!