തൃശൂര്‍: എംഡിഎംഐയുമായി സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍. ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്. പെരുമ്പിള്ളിശ്ശേരി പള്ളിയില്‍ വീട്ടില്‍ ശ്യാം 24 വയസ്സ് ആണ് പിടിയിലായത്.
റൂറല്‍ ഡാന്‍സ് ഓഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത് .ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ ലഹരി മരുന്ന് നല്‍കിയിരുന്നത്. എംഡിഎംഎ കൈമാറാന്‍ കാത്തു നില്‍ക്കവെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
എംഡിഎംഎ കൈമാറാന്‍ കാത്തുനിന്നു; സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍
