പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വച്ചു സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു ( 29) പരുക്കേറ്റു. രാവിലെ 8.45ഓടെയാണ് അപകടം.
ഇന്നലെ രാത്രി മാറിടത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വദേശി രാജേന്ദ്രനു ( 57) പരുക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് ഉഴവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കുറിച്ചിത്താനം സ്വദേശിനി മേഴ്സി സ്റ്റീഫനു( 60) പരുക്കേറ്റു.
