വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന്…

പെരിന്തൽമണ്ണ : വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു.

പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ്.

മൂർക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ കൈപ്പറ്റിയതെന്നാണ് പരാതി. നവംബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പെൻഷൻ തുകയാണ് നഷ്ടമായത്.

പെൻഷൻ ലഭിക്കുന്നില്ലെന്ന് വീട്ടമ്മ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് പെൻഷൻ അനുവദിച്ചിട്ടില്ലെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!