അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച മൂന്ന് വയസുകാരിക്ക്…

തിരുവല്ല : സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവെന്ന് ആരോപണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്.

പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തിരുവല്ല സ്വദേശികളായ സന്ദീപ് – പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ്ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

എന്നാൽ അവിടെവച്ചും രോഗനിർണയം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചതോടെയാണ് കുട്ടിക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗനിർണയം വൈകിയതിനാൽ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ കൃത്യതയോടെ രോഗം നിർണയം നടത്താൻ കഴിയാതെ വന്നതാണ് ഈ നിലയിൽ എത്തിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!