തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രഥമ പട്ടികയുമായി ബി.ജെ.പി.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, ചലച്ചിത്രതാരം ശോഭന എന്നിവരാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ പി.സി ജോർജ്ജും ഷോൺ ജോര്‍ജ്ജും കുമ്മനം രാജശേഖരനുമുണ്ട്.
എറണാകുളം മണ്ഡലത്തിൽ അനിൽ ആന്റണിയെയും കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ പേരും പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തിൽ മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.
ആലപ്പുഴ മണ്ഡലത്തിൽ അനിൽ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ സി രഘുനാഥിനാണ് സ്ഥാനാര്‍ത്ഥിയായി സാധ്യതാ ലിസ്റ്റിൽ മുൻതൂക്കമുള്ളത്. കാസര്‍കോട് മണ്ഡലത്തിൽ പി.കെ കൃഷ്ണദാസിന്റെ പേരാണ് പരിഗണിക്കുന്നത്.
കോഴിക്കോട് മണ്ഡലത്തിൽ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.