കോട്ടയത്ത് കുടയംപടിയിലും ചുങ്കത്തും വാരിശേരിയിലും തെരുവുനായ ആക്രമണം; പത്തോളം പേർക്ക് കടിയേറ്റു…

കോട്ടയം : കുടയംപടിയിലും ചുങ്കത്തും വാരിശേരിയിലും തെരുവുനായ ആക്രമണം. കുടയംപടി ഭാഗത്ത് പത്തോളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇവരിൽ ഏഴു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ സ്വദേശി ശ്രീനാഥ് (38) , കുടയംപടി സ്വദേശികളായ ഉണ്ണി (28), ഓട്ടോ ഡ്രൈവർ മധു, വിജയൻ, സിദ്ധാർത്ഥ്, ജയപാലൻ, കോമളകുമാരി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ഇന്ന്( വ്യാഴാഴ്ച )വൈകുന്നേരത്തോടെ യായിരുന്നു കുടയംപടി ഭാഗത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ വഴിയാത്രക്കാരെ അടക്കം ആക്രമിക്കുകയായിരുന്നു.

വൈകിട്ട് ഏഴു മണിയോടെയാണ് വാരിശേരി ഭാഗത്ത് നായ നാട്ടുകാരെ കടിച്ചത്. തുടർന്ന്, കുടയംപടി ഭാഗത്തും നായയുടെ ആക്രമണം ഉണ്ടായി.

ചുങ്കം , വാരിശേരി ഭാഗത്ത് മറ്റൊരു നായയാണ് ആക്രമണം നടത്തിയതെ ന്നാണ് നാട്ടുകാർ പറയുന്നത്. കാലിലും, കയ്യിലും അടക്കം പലർക്കും കടിയേറ്റിട്ടുണ്ട്.

നായയുടെ കടിയേറ്റ ആളുകളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നിലധികം നായ്ക്കളാണ് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!