തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽനിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലാണ് സ്ഥിരീകരിച്ചത് .
അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. 34 വയസുള്ള കാസർകോട് സ്വദേശിക്കാണ് രോഗം. ദുബൈയിൽ പനിയും ദേഹത്ത് കുമിളകളും ഉണ്ടായതിനെ തുടർന്ന് അവിടെ ചികിത്സ തേടിയിരുന്നു.
പിന്നിട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റിപ്പോർട്ട് ചെയ്തു. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്.