സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിൽ…

കോഴിക്കോട് : അടച്ചു പൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സബ്‌സിഡി നിരക്കിൽ അരിയും ലഭിക്കാതെ ആയതോടെ വലിയ പ്രതിസന്ധിയിലാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ. കോഴിക്കോട് ജില്ലയിലെ പല ജനകീയ ഹോട്ടലുകളും ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞുവെന്നത് ആശങ്ക വർധിപ്പിക്കുന്നു.

കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടുന്നതാണ് യുഡിഎഫ്‌ സർക്കാറിന്റെ നടപടിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതോടെ പൊതുവിപണിയിൽ നിന്ന്‌ കൂടിയ വിലയ്‌ക്ക്‌ അരി വാങ്ങാനാകാതെ പ്രതിസന്ധിയിലാണ്‌ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ.

ഇതിനകം ഇരുന്നൂറിലേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ഇവയെ ആശ്രയിച്ച്‌ ഉപജീവനം നടത്തിയിരുന്ന ആയിരത്തി ലേറെ സ്‌ത്രീകൾ പെരുവഴിയിലായി. പുതിയ സർക്കാർ വന്നെങ്കിലും സബ്‌സിഡി അരിക്കായുള്ള കുടുംബശ്രീ മിഷന്റെ കത്തിൽ, പഠിച്ചിട്ടാകാമെന്ന്‌ പറഞ്ഞ്‌ തീരുമാനം നീട്ടി.

കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളെ തകർക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തണം എന്നാണ് പൊതുജനാഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!